കരിയാട്: പറമ്പില്‍നിന്ന് കിട്ടിയ സ്റ്റീല്‍പാത്രങ്ങള്‍ സ്റ്റീല്‍ബോംബുകളാണെന്നറിയാതെ പുഴയിലെറിഞ്ഞപ്പോള്‍ വന്‍സ്‌ഫോടനം. കരിയാട് പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭന്റെ പറമ്പ് ശുചിയാക്കുന്നതിനിടയിൽ ലഭിച്ച പാത്രങ്ങളാണ് കാഞ്ഞിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.കൂടോത്രമെന്നു കരുതി പരിശോധിക്കാൻ തയാറാകാത്തതിനാലാണ് വൻദുരന്തം ഒഴിവായത്.
Read also: കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍
വീട്ടുകാര്‍ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതിനാല്‍ ഈ വീട് അടച്ചിട്ടിരിക്കുകയായിരുന്നു പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് പാത്രങ്ങൾ ശ്രദ്ധയിൽ പെട്ടത്. കൂടോത്രം ചെയ്ത വസ്തുക്കളായിരിക്കുമെന്ന് കരുതി ഇവ പുഴയിലുപേക്ഷിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. സ്റ്റീല്‍ ബോംബാണിതെന്നറിയാതെ സ്വന്തം കാറില്‍ ഇതെടുത്ത് വീട്ടുകാര്‍ കാഞ്ഞിരക്കടവ് പാലത്തിലേക്ക് കൊണ്ടുപോയി പുഴയിലെറിഞ്ഞു. അപ്പോഴാണ് സ്‌ഫോടനമുണ്ടായത്.
Post Your Comments