തിരുവനന്തപുരം : കോവിഡ് രോഗിയായ യുവതി ആംബുലൻസിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി എംഎൽഎ ഷാഫി പറമ്പിൽ. ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ ആംബുലൻസിന്റെ ഡ്രൈവറാക്കിയത് ആദ്യത്തെ പിഴയാണെന്നും ഈ സർക്കാർ ക്രിമിനലുകൾക്ക് ഒപ്പമല്ലാതെ ആർക്കൊപ്പമാണെന്നും ഷാഫി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം……………………………..
നിരവധി അതീവ ഗൗരവതരമായ ക്രിമിനൽ കേസുകളിൽ പ്രതിയായ നൗഫലിനെ 108 ആംബുലൻസിന്റെ ഡ്രൈവറായി ജീവൻ രക്ഷിക്കാനേൽപ്പിച്ചത് ആദ്യത്തെ പിഴ.
ആരോഗ്യ പ്രവർത്തകരൊപ്പമില്ലാതെ ഒരു അസുഖ ബാധിതയെ ആംബുലൻസിൽ കയറ്റി അയച്ചത് രണ്ടാമത്തെ പിഴ .
വാളയാറിലും പാലത്തായിയിലും ഉൾപ്പെടെ പീഡനക്കേസുകളിൽ പോലീസും സർക്കാരും പ്രതികൾക്കൊപ്പം അടിയുറച്ച് നിൽക്കുന്നത് ക്രിമിനലുകൾക്ക് പ്രചോദനവുമാകുന്നു .
ഈ സർക്കാർ ക്രിമിനലുകൾക്ക് ഒപ്പമല്ലാതെ ആർക്കൊപ്പമാണ് ?
Post Your Comments