Latest NewsIndiaNews

പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്​മീരിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു.രണ്ടു സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്​വാര ജില്ലയിലാണ് സംഭവം. നിയന്ത്രണ രേഖക്ക്​ സമീപം നൗഗാം സെക്​ടറിലെ സൈനിക പോസ്​റ്റിന്​ നേരെ മോര്‍ട്ടാര്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രകോപനമില്ലാതെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് തക്കതായ മറുപടി നൽകിയെന്ന് പ്രതിരോധ വക്​താവ്​ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button