Latest NewsKeralaNews

വ്യവസായ റാങ്കിംഗില്‍ 28-ാം സ്ഥാനമായ കേരളത്തിന് സ്ത്രീപീഡന – കൊലപാതക കേസുകളില്‍ ഒന്നാം റാങ്ക് …. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയില്‍ കേരളം നമ്പര്‍ വണ്‍ ? എവിടെ പോയി നവോത്ഥാനവും നവ കേരളവും : കുമ്മനം രാജശേഖരന്റെ കുറിപ്പ്

തിരുവനന്തപുരം : കേരളം സ്ത്രീപീഡന – കൊലപാതക സംഭവങ്ങളില്‍ ഒന്നാം റാങ്ക് നേടുന്നതാണോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയില്‍ കേരളം നമ്പര്‍ വണ്‍ എന്ന് ഉരുവിടുന്നത് ? എവിടെ പോയി നവോത്ഥാനവും നവ കേരളവും . വ്യവസായ റാങ്കിങ്ങില്‍ 28 ആം സ്ഥാനത്തേക്ക് നിലംപതിച്ച കേരളം സ്ത്രീപീഡന – കൊലപാതക സംഭവങ്ങളില്‍ ഒന്നാം റാങ്ക് നേടുന്നത് അപമാനകരവും ലജ്ജാകരവുമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

Read Also : കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം : സര്‍ക്കാറില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ച… ആ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ നടുങ്ങി… മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വൈറല്‍

വ്യവസായ റാങ്കിങ്ങില്‍ 28 ആം സ്ഥാനത്തേക്ക് നിലംപതിച്ച കേരളം സ്ത്രീപീഡന – കൊലപാതക സംഭവങ്ങളില്‍ ഒന്നാം റാങ്ക് നേടുന്നത് അപമാനകരവും ലജ്ജാകരവുമാണ്. ഇതാണോ മുഖ്യമന്ത്രി എപ്പോഴും ഉരുവിടാറുള്ള നവോത്ഥാനവും നവകേരളവും ? നാം എന്തിന്റെ നമ്പര്‍ വണ്ണാണ് ? മുഖ്യമന്ത്രി മറുപടി പറയണം.

ആറന്മുളയില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം പീഡകരുടെ നാടാണ് കേരളമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. കൊറോണ ബാധിച്ച രോഗിക്ക് സര്‍ക്കാരിന്റെ ആംബുലന്‍സില്‍ നിര്‍ഭയം യാത്ര ചെയ്യാന്‍ വയ്യാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. രോഗികള്‍ക്ക് സുരക്ഷയോ സഹായമോ ലഭിക്കുന്നില്ല. കാമാസക്തരുടെ പീഡനമേറ്റ് പിടയുന്ന സ്ത്രീകളുടെ മാനം കാക്കാനോ ജീവന്‍ രക്ഷിക്കാനോ സര്‍ക്കാര്‍ മെനക്കെടുന്നില്ല.

വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ നിരുത്തരവാദപരമായി പെരുമാറുകയും അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തതിന്റെ പേരില്‍ കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റവും ബഹുമതിയും നല്‍കിയ സര്‍ക്കാരില്‍ നിന്നും പീഡിതരായ സ്ത്രീകള്‍ക്ക് എങ്ങനെ നീതി ലഭിക്കും ?

ഇന്ത്യയില്‍ ഏറ്റവുമധികം സ്ത്രീപീഡനം നടക്കുന്ന സംസ്ഥാനം കേരളമാണ്, മദ്യക്കച്ചവടം, ലഹരി – മയക്കുമരുന്ന് കടത്ത് , സ്വര്‍ണ്ണക്കള്ളക്കടത് , ബോംബുനിര്‍മ്മാണം , കൊലപാതകം , അഴിമതി , വെട്ടിപ്പ്, തട്ടിപ്പ് തുടങ്ങിയ എല്ലാ ക്രിമിനല്‍ കുറ്റങ്ങളും കേരളത്തില്‍ അരങ്ങുതകര്‍ക്കുന്നു.

അതേസമയം വികസനരംഗത്ത് കടുത്ത മാന്ദ്യവും ശോഷിപ്പും അനുഭവപ്പെടുക നിമിത്തം കേരളം സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ കൂപ്പുകുത്തി
താഴെവീണുകിടക്കുന്നു. വ്യാവസായിക പരിഷ്‌കാരങ്ങളുടെ വാര്‍ഷിക റാങ്കിങ്ങില്‍ ആകെയുള്ള 29 ഇല്‍ 28 ആം സ്ഥാനത്താണ് കേരളം. കഴിഞ്ഞ വര്‍ഷത്തെ 21 ആം റാങ്കിങ്ങില്‍ നിന്നാണ് 28 ലേക്ക് നിലംപതിച്ചത്.

മഹത്തായ സംസ്‌ക്കാരവും പൈതൃകവും പാരമ്പര്യവുമുള്ള നാടാണ് നമ്മുടേത്. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ ഒരു കാലത്ത്
തല ഉയര്‍ത്തി നിന്നു. സീതാദേവിയെ രാവണന്‍ ബലാല്‍ക്കാരമായി വലിച്ചിഴച്ചു കൊണ്ട് പോയപ്പോള്‍, ആഴ്ന്നുപറന്നുയര്‍ന്ന് സര്‍വ്വ ശക്തിയുമുപയോജിച്ച് പോരാട്ടം നടത്തി വീരമൃത്യു വരിച്ച ജടായു എന്ന പക്ഷിയുടെ വീരേതിഹാസം നിറഞ്ഞ ധീരകൃത്യത്തിന്റെ സാക്ഷിയായി കൊല്ലം ജില്ലയില്‍ ജടായുരാമപ്പാറ തല ഉയര്‍ത്തി നില്‍ക്കുന്നു. സ്ത്രീ സുരക്ഷയ്ക്ക് എന്നും പ്രാധാന്യം നല്‍കിയവരാണ് നമ്മള്‍. ഒരു സ്ത്രീ മാത്രമേ ഭാര്യയായുള്ളു ബാക്കിയുള്ള സ്ത്രീകളെല്ലാം അമ്മമാരാണെന്നും ലോകത്തെ പഠിപ്പിച്ച സംസ്‌കാരമാണ് നമ്മുടേത് . അങ്ങനെയുള്ള നാട്ടില്‍ സ്ത്രീകളുടെ തോരാക്കണ്ണീരും രോദനവും നമുക്ക് സഹിക്കാനാവുകയില്ല. ഇതിന് അറുതി വരുത്തുവാന്‍ ജന സമൂഹം ഉണരണം.

പീഡകര്‍ക്കെതിരെ ശക്തമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണംമെന്നും അദ്ദേഹം

പ്രസ്താവിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button