തിരുവനന്തപുരം : ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗബാധ കുറവാണെന്ന് പഠനത്തില്‍ വ്യക്തമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മരുന്ന് കഴിച്ചവരിൽ കുറച്ചുപേർക്ക് മാത്രമേ രോഗം വന്നിട്ടുള്ളൂ. ഇവർക്ക് വളരെ വോഗത്തിൽ ദവസങ്ങൾക്കുള്ളിൽ തന്നെ രോഗമുക്തിയുണ്ടായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഹോമിയോ മരുന്നിൻ്റെ ഫലപ്രാപ്തി സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. പക്ഷേ, ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവദിക്കാത്തതിനാൽ രോഗം സ്ഥിരീകരിച്ച രോഗികളുടെ ചികിത്സയ്ക്ക് ഹോമിയോ മരുന്ന് ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ, രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തിലുടനീളം വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Read Also : ‘ സംസ്ഥാന സർക്കാർ ക്രിമിനലുകൾക്ക് ഒപ്പമല്ലാതെ ആർക്കൊപ്പമാണ് ?’ ; വിമർശനവുമായി ഷാഫി പറമ്പിൽ
ഹോമിയോ മരുന്നായ ആഴ്സനിക് ആൽബ് 30 കൊറോണയെ പ്രതിരോധിക്കാൻ ഫലപ്രദമാണോയെന്ന് അറിയാൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
Post Your Comments