Latest NewsUAENewsGulf

രോഗബാതിരുടെ എണ്ണത്തിൽ വർദ്ധന : പുതിയ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് യുഎഇ

അബുദാബി : യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധന. ശനിയാഴ്ച 705പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരാൾ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 73,471ഉം, മരണസംഖ്യ 388ഉം ആയി. 82,333 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 494പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 63,652 ആയി ഉയർന്നുവെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

Also read : ‘എന്തുചെയ്തും കോവിഡ് രോഗവ്യാപനം നിയന്ത്രണത്തിലാക്കണം’ ; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം

നിലവില്‍ 9,431 പേര്‍ ചികിത്സയിലുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടി പരമാവധി രോഗികളെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. നിലവില്‍ 74 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അധികൃതരുമായി സഹകരിക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button