ന്യൂഡല്‍ഹി: ഇന്ധന വില നിയന്ത്രിക്കാൻ സുപ്രീം കോടതിയിൽ ഹർജി. . രാജ്യാന്തര ക്രൂഡ് ഓയില്‍ വില കുറയുന്നതിനനുസരിച്ച് നികുതിയും എക്സൈസ് തീരുവയും കുറയ്ക്കാന്‍ സര്‍ക്കാരുകളോടു നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്താണ് ഹര്‍ജി സമർപ്പിച്ചത്.
പെട്രോള്‍, ഡീസല്‍ എന്നിവയുടെ യഥാര്‍ഥ വിലയേക്കാള്‍ 150 ശതമാനം കൂടുതല്‍ തുകയാണ് ജനങ്ങൾ നൽകുന്നത്. പെട്രോളിനേക്കാള്‍ വില കുറവുണ്ടായിരുന്ന ഡീസലിനു ചിലയിടങ്ങളില്‍ പെട്രോളിനെക്കാള്‍ വില കൂടിയെന്നും, പൊതുജനങ്ങളില്‍നിന്ന് ഈടാക്കുന്ന ഈ തുക സര്‍ക്കാരുകളും ഓയില്‍ കന്പനികളും ലാഭമായി പങ്കിട്ടെടുക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റീസുമാരായ ആര്.എഫ്. നരിമാന്, നവിന് സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്ന ബഞ്ച് ഹര്‍ജി വാദം കേള്‍ക്കാനായി മാറ്റിവെച്ചു
Post Your Comments