ബെയ്ജിംഗ്: അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ , ഇന്ത്യക്കെതിരേ വീണ്ടും പ്രകോപനപരമായ പരാമർശവുമായി ചൈന. ഇരുരാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടായാൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ലെന്നു ചൈനീസ് സർക്കാരിന്റെ അധീനതയിലുള്ള ഗ്ലോബൽ ടൈംസ് എഡിറ്റോറിയലിൽ പറയുന്നു. ഷാംഗ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഗ്ലോബൽ ടൈംസ് എഡിറ്റോറിയലിൽ ഇന്ത്യയെ പ്രകോപിപ്പിച്ചുകൊണ്ടുള്ള പരാമർശങ്ങൾ പുറത്തു വന്നത്.
Also read : ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘർഷാവസ്ഥ തുടരുന്നു : ഇരുരാജ്യങ്ങളും സൈനിക ശക്തി വർദ്ധിപ്പിച്ചു
സൈനിക ശേഷി ഉൾപ്പടെയുള്ള കാര്യങ്ങളിൽ ചൈനയുടെ ശക്തി ഇന്ത്യയെക്കാൾ മുന്നിലാണ്. ഇക്കാര്യം ഇന്ത്യൻ പക്ഷത്തെ ഓർമിപ്പിക്കണമെന്നും അതിർത്തി സംഘർഷം കുറയ്ക്കാൻ ഇരുകൂട്ടരും ശ്രമിക്കണമെന്നും ഗ്ലോബൽ ടൈംസിന്റെ എഡിറ്റോറിയൽ ആവശ്യപ്പെടുന്നു
Post Your Comments