ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നത് 17നു ശേഷം. ശ്രീരാമജ·ഭൂമി തീര്‍ഥ് ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചന്പത് റായ് ആണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ക്ഷേത്രം നിര്‍മാണ കമ്പനിയായ ലാര്‍സന്‍ ആന്റ് ടര്‍ബോ പൂർത്തിയാക്കി. ക്ഷേത്രത്തിന് അടിത്തറ പാകാനായി 12000 തൂണുകള്‍ ഉപയോഗിക്കും. കല്ലുകൾ കൊണ്ട് നിർമ്മിച്ച തൂണുകളാണ് ഉപയോഗിക്കുന്നത്. ക്ഷേത്രനിര്‍മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല. നിര്‍മാണത്തിനുള്ള യന്ത്രങ്ങള്‍ ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ നിന്നും എത്തിക്കും. നിര്‍മാണ ജോലിക്കെത്തുന്ന എല്ലാ തൊഴിലാളികള്‍ക്കും കോവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments