![RAPE CASE ARREST](/wp-content/uploads/2020/09/rape-case-arrest.jpg)
പത്തനാപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ മൂന്ന് പേര്‍ പിടിയിൽ. ചക്കുവരയ്ക്കല്‍ ചാരുംകുഴി വിഷ്ണുഭവനില്‍ രതീഷ് മോന്‍(30) ചാരുംകുഴി സുജിത് ഭവനില്‍ സജി കുമാരന്‍(42) ചാരുംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൈലം പള്ളിക്കല്‍ മാങ്കുന്നം വീട്ടില്‍ രതീഷ്(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പത്തനാപുരം കുന്നിക്കോട് ആണ് സംഭവം, പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ യുവാക്കള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തുടര്‍ച്ചയായി പീഡിപ്പിച്ച് വരികയായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം. വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് മുൻപ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും . താലൂക്കാശുപത്രി അധികൃതര്‍ പൊലീസിന് വിവരം കൈമാറുകയുമായിരുന്നു. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments