KeralaLatest NewsNews

പബ്ജി വേണ്ട ‘പണ്ഡിറ്റ് ജി’ മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു: കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: ഇന്ത്യയിൽ പബ്‌ജി ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്. പബ്‌ജിയെ ഒഴിവാക്കു പണ്ഡിറ്റ്ജിയെ സ്വീകരിക്കു എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്. ഇനിയെങ്കിലും പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും പണ്ഡിറ്റിന്ടെ സിനിമയും, ഇന്റർവ്യൂസും, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കുകയെന്നും പണ്ഡിറ്റ് പറയുന്നു.

Read also: പരിശോധന വർധിക്കുന്നതനുസരിച്ച് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആകുന്നവരുടെ തോത് ഉയരുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“പബ്ജിയെ” ഒഴിവാക്കൂ.. “പണ്ഡിറ്റ്ജി” യെ സ്വീകരിക്കു.

ഇന്ത്യാക്കാരുടെ ഡാറ്റകള് fun app ന്ടെ മറവില് ചൈന ചോ൪ത്തുന്നു എന്ന് മനസ്സിലാക്കിയതിനാല് പബ്ജി അടക്കം 118 ആപ്പുകള് ഇന്ത്യ നിരോധിച്ചു.

ഇനിയെങ്കിലും പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും പണ്ഡിറ്റിന്ടെ സിനിമയും, interviews ഉം, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കുക.

പബ്ജി വേണ്ട “പണ്ഡിറ്റ് ജി” മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാല് തീരാവുന്ന പ്രശ്നമേ ഉള്ളു. കണ്ട ചൈനക്കാ൪ക്ക് നിങ്ങളുടെ പണം നഷ്ടപ്പെടാതെ ഇന്ത്യാക്കാരനായ പണ്ഡിറ്റിന് അത് കിട്ടട്ടെ. (അതിലൂടെ പണ്ഡിറ്റ് നന്നായ് കഞ്ഞി കുടിച്ച് ജീവിക്കും എന്ന൪ത്ഥം)

എല്ലാവ൪ക്കും നന്ദി

shortlink

Related Articles

Post Your Comments

Related Articles


Back to top button