ന്യൂഡൽഹി: ഇന്ത്യയ്ക്കൊപ്പമാണ് തങ്ങളെന്ന് വ്യക്തമാക്കി റഷ്യ. റഷ്യയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും റഷ്യന്‍ പ്രതിരോധ മന്ത്രി ജനറല്‍ സെര്‍ജി ഷൊയ്ഗുവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. പാകിസ്താന് വേണ്ടി ചൈന നടത്തിയ സമ്മര്‍ദവും റഷ്യ തള്ളിയിട്ടുണ്ട്. മേഖലയില്‍ സമാധാനം നിലനിറുത്താന്‍ പരസ്പര വിശ്വാസത്തിന്റെയും അക്രമരാഹിത്യത്തിന്റെയും അന്തരീക്ഷം വേണമെന്നും അതിന് പാകിസ്താന് ആയുധം നല്‍കുന്നത് നല്ലതല്ലെന്നുമാണ് റഷ്യ വ്യക്തമാക്കുന്നത്.
അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും ചേരുന്ന ക്വാഡ് സഖ്യ രൂപീകരണം മുന്‍നിര്‍ത്തി റഷ്യയെ ഇന്ത്യയ്ക്ക് എതിരാക്കാനായിരുന്നു ചൈനയുടെയും പാകിസ്താനെയും ശ്രമം. ഇതിനിടയിലാണ് ഇന്ത്യയ്‌ക്കൊപ്പമാണ് തങ്ങളെന്ന് റഷ്യ അറിയിച്ചിരിക്കുന്നത്. എകെ 203 റൈഫിളുകള്‍ ഇന്ത്യന്‍ സേനക്ക് ലഭ്യമാക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. എകെ 47 റൈഫിളുകളുടെ ആധുനിക പതിപ്പാണ് എകെ203 റൈഫിള്‍. ശത്രുവിനെതിരെ ഒരു മിനിറ്റിനുള്ളില്‍ 600 വെടിയുണ്ടകള്‍ പായിക്കാനുള്ള കഴിവാണ് ഇതിന്റെ പ്രത്യേകത. 7.7 ലക്ഷം തോക്കുകളാകും ഇന്ത്യ സംഭരിക്കുക.
Post Your Comments