മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. സംസ്ഥാനത്ത് ഇന്ന് 20,489 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8,83,862 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 312 പേര് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 26,276 ആയി. ഇന്ന് 10,801 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 6,36,574 ആയി. 2,20,661 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
അതേസമയം ആന്ധ്രാപ്രദേശില്‍ 10,825 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,87,331 ആയി. 24 മണിക്കൂറിനിടെ 71 പേര് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതോടെ സംസ്ഥാനത്ത് കോവിഡ് മരണം 4,347 ആയി. 3,82,104 പേരാണ് സംസ്ഥാനത്ത് ആകെ രോഗമുക്തരായത്. 1,00,880 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
തമിഴ്നാട്ടിൽ 5870 പുതിയ കോവിഡ് കേസുകളും 61 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. 5859 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധതരുടെ എണ്ണം 4,57,697 ആയി ഉയർന്നു. 51,583 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 7748 പേർക്ക് ജീവൻ നഷ്ടമായപ്പോൾ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,98,366 ആയി.
കർണാടകയിൽ കഴിഞ്ഞ മണിക്കൂറുകളിൽ 9746 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 128 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99617 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 3,89232 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 2,83,398 പേർ രോഗമുക്തി നേടിയപ്പോൾ 6298 പേർക്ക് ജീവൻ നഷ്ടമായി
ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 2,973 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 25 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,88,193 ആയി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ 4,538 പേര് മരിച്ചു. 1,63,785 പേരാണ് ഇതുവരെ രോഗമുക്തരായത്. 19,870 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments