തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച 2479 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 477 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് ജില്ലകളില്‍ ഇരുനൂറിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204. എന്നീ ജില്ലകളിലാണ് ഇരുനൂറിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം. കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശത്ത് നിന്ന് വന്നവരും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 2255 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 149 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
Post Your Comments