തിരുവനന്തപുരം: ഇന്ന് കേരളത്തിലെ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്ക് രേഖപ്പെടുത്തി. 2655 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ തന്നെ 2433 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായി. കോവിഡ് ബാധിച്ച് 11 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. 61 ആരോഗ്യ പ്രവർത്തകർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 24 മണിക്കൂറില്‍ 40162 സാമ്ബിള്‍ പരിശോധിച്ചു. 21800 ആക്ടീവ് കേസുകളുണ്ട്. കോഴിക്കോട് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് ചേര്‍ന്ന് പുതിയ ലാബ് നാളെ ഉദ്ഘാടനം ചെയ്യു.
ആര്‍ടിപിസിആര്‍ വിഭാഗം പ്രവര്‍ത്തിക്കും. 33 സ്ഥലങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോദന സംവിധാനമാകും. 800 സര്‍ക്കാര്‍ ലാബിലും 300 സ്വകാര്യ ലാബിലും മറ്റ് പരിശോധന നടക്കും.ഇപ്പോള്‍ സംസ്ഥാനത്താകെ 21,800 കോവിഡ് ആക്ടീവ് കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments