ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ 86,432 പേര്‍ക്ക് രോഗം ബാധിച്ചതോടെ രോഗബാധിതരുടെ എണ്ണം 40,23,179 ആയി. 1089 പേര് മരിച്ചു. രാജ്യത്തെ മൊത്തം കൊവിഡ് മരണങ്ങളില്‍ 70 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 69,561 ആയി. 31.07 ലക്ഷം പേര് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്തു നിലവില്‍ ചികിത്സയിലുള്ള 8.3 ലക്ഷത്തിലേറെ കൊവിഡ് ബാധിതരില്‍ 2717 പേരാണ് അതിഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലുള്ളത്. 44,982 പേരുടെ നിലയിലും നേരിയ ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments