Latest NewsNewsInternational

ഒരു മാസം മുൻപ് ബെയ്റൂട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുട്ടി ജീവനോടെയുണ്ടെന്ന് സംശയം: ഹൃദയമിടിപ്പ് കണ്ടെത്തി

ബെയ്റൂട്ട്: ഒരു മാസം മുൻപ് ബെയ്റൂട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ ഒരു കുട്ടി ജീവനോടെയുണ്ടെന്ന് സംശയം. തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടക്കൂമ്പാരത്തിനടിയിൽ കുട്ടിയുടെതെന്ന് കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും രക്ഷാപ്രവർത്തകരുടെ ഉപകരണം പിടിച്ചെടുത്തിരുന്നു. ചിലെയിൽ നിന്നുള്ള സംഘം കൊണ്ടുവന്ന നായയാണ് വ്യാഴാഴ്ച കെട്ടിടത്തിന്റെ അടിയിൽ മനുഷ്യ സാന്നിധ്യമുണ്ടെന്ന സൂചന നൽകിയത്. തുടർന്നാണ് സെൻസർ കൊണ്ടുവന്നത്.

Read also: സ്വന്തം രാജ്യവും കറന്‍സിയും റിസര്‍വ്വ് ബാങ്കുമൊക്കെ പ്രഖ്യാപിച്ച നിത്യാനന്ദയെ പോലെ സിപിഎമ്മുകാരെ രക്ഷിക്കാൻ പിണറായി ഒരു രാജ്യം പ്രഖ്യാപിക്കും: ഷാഫി പറമ്പിൽ

അതിസൂക്ഷ്മമായ ശബ്ദം പിടിച്ചെടുക്കാൻ രക്ഷാപ്രവർത്തകർ ജനങ്ങളോട് നിശ്ശബ്ദമായിരിക്കാൻ ആവശ്യപ്പെട്ടു. തെരുവ് പരിപൂർണ നിശ്ശബ്ദമായതോടെ ഒരു മിനിറ്റിൽ 18 ശ്വാസചക്രം ആണ് സെൻസർ പിടിച്ചെടുത്തത്. അവശിഷ്ടങ്ങൾ ഒന്നൊന്നായി നീക്കുകയാണ്. ഇതിനായി ത്രീഡി സ്കാനിങ് യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇന്നലെ ശ്വാസചക്രം ഒൻപതായി കുറഞ്ഞു. ജീവന്റെ തുടിപ്പിനായുള്ള തിരച്ചിലിലാണ് ഇപ്പോൾ രക്ഷാപ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button