ന്യൂഡല്‍ഹി: ഇന്ത്യ മാന്യനായ അയല്‍ രാജ്യമെന്ന് അഫ്ഗാന് . അഫ്ഗാൻ അംബാസഡര്‍ ഫരീദ് മാമുന്ദ്സെ ആണ് ഇന്ത്യയെ പുകഴ്ത്തി രംഗത്തു വന്നത് . ഇരു രാജ്യങ്ങളുമായുള്ള സൗഹൃദം എപ്പോഴും ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുഷ്കരമായ സമയങ്ങളില്പ്പോലും ഇന്ത്യ തങ്ങളോടൊപ്പം നിന്നെന്നും ഫരീദ് മാമുന്ദ്സെ വ്യക്തമാക്കി.
ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനെക്കാൾ മുന്നിൽ തുര്‍ക്കിയുടെ പങ്ക്
“അഫ്ഗാനിസ്ഥാന്റെ പരമ്പരാഗതവും ചരിത്രപരവുമായ സുഹൃത്തായ ഇന്ത്യയിലെ പുതിയ അഫ്ഗാന് അംബാസഡറായി നിയമിതനായതില്‍ ഏറെ ബഹുമാനം തോന്നുന്നു. ദുഷ്കരമായ സമയങ്ങളില്‍ ഇന്ത്യ ഞങ്ങളോടൊപ്പം നിന്നു. ചരിത്രപരമായും രാഷ്ട്രീയമായും സാംസ്കാരികതലത്തിലടക്കം ബന്ധമുള്ളതാണ് തങ്ങള്‍ക്ക് ഇന്ത്യ.”-ഫരീദ് ട്വീറ്റ് ചെയ്തു.
1/3 – I am honored & humbled to have been designated as the new Afghan ambassador to India, a traditional and historic friend of Afghanistan. India is a generous neighbor who has stood with us in difficult times and have shared their bread with us. As a strategic partner with..
— Farid Mamundzay (@FMamundzay) September 4, 2020
Post Your Comments