Latest NewsKeralaNews

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : പ്രതി ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പക്ഷെ, മരം ചതിച്ചു

തിരുവനന്തപുരം • വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ പിടിയിലായ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ ഉണ്ണി പിടിയിലാകും മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പോലീസ്. മദപുരത്തെ കാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു ആത്മഹത്യാശ്രമം. മരത്തില്‍ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. എന്നാല്‍ രച്ചില്ല ഒടിഞ്ഞുവീണതിനാല്‍ ശ്രമം പരാജയപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, മദപുരത്തെ നൂറേക്കര്‍ മലമുകളിലെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടിയ ഉണ്ണിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാള്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നുകഴിഞ്ഞ് നാലുദിവസവും ഉണ്ണി ഇവിടെയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഉണ്ണിയുടെ അറസ്റ്റോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. തിരിച്ചറിഞ്ഞവരില്‍ അന്‍സര്‍ മാത്രമാണ് ഇനി പിടിയിലാകാനുളളത്. ഉണ്ണിയെ പ്രത്യേക കേന്ദ്രത്തിലെത്തിച്ച്‌ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button