Latest NewsKeralaNews

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ജോലി സ്വര്‍ണക്കളളക്കടത്തും മയക്കുമരുന്ന് വിപണനവും; രമേശ് ചെന്നിത്തല

തിരുവനന്തപുരം : ബിനീഷ് കോടിയേരിയും മയക്കുമരുന്ന് വിൽപന സംഘവുമായുള്ള ബന്ധത്തിൻ്റെ വിവരങ്ങൾ ഒരോദിവസവും കഴിയുതോറും പുറത്തു വരികയാണെന്നും എന്നാൽ ഈ വാർത്ത ശിവശങ്കറിൻ്റെ കേസിലെന്ന പോലെ മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. . പ്രതികള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനുമായിട്ടുളള ബന്ധവും അടുപ്പവും പണമിടപാടുകളുമെല്ലാം ഞെട്ടിപ്പിക്കുന്നതാണ്. ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി തന്നെ സമ്മതിച്ചു എന്നത് ഗൗരവമുളളതാണെന്നും ചെന്നിത്തല പറയുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസും മയക്കുമരുന്ന് കേസിലെ പ്രതി അനൂപും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ആ പ്രതികളുമായിട്ടാണ് സംസ്ഥാന സെക്രട്ടറിയുടെ മകന് ബന്ധം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഒളിവില്‍ താമസിച്ചത് ബെംഗളുരുവിലാണ്. സ്വപ്‌നയ്ക്ക് മയക്കുമരുന്ന് സംഘവുമായിട്ടുളള ബന്ധം പുറത്തുവരണം. ദിവസങ്ങള്‍ കഴിയുന്തോറും ആളുകളുടെ നെഞ്ചിടിപ്പ് വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇക്കാര്യം ഉദ്ദേശിച്ചാണോയെന്നും ആരുടെ നെഞ്ചിടിപ്പാണ് ഇപ്പോള്‍ വര്‍ധിച്ചതെന്നും ചെന്നിത്തല ചോദിച്ചു.

ബെംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് കേസും മയക്കുമരുന്ന് സംഘവുമായി കോടിയേരിയുടെ മകന്റെ ബന്ധമെന്താണെന്ന് അന്വേഷിക്കണം. കോട്ടയം ജില്ലയില്‍ നടന്ന നൈറ്റ് പാര്‍ട്ടിയെ കുറിച്ചുളള അന്വേഷണങ്ങള്‍ ഉണ്ടായില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകന് ബന്ധമുളളതുകൊണ്ടാണോ പോലീസ് ഇത് അനുവദിച്ചുകൊടുക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ജോലി മയക്കുമരുന്ന് വിപണനവും സ്വര്‍ണക്കളളക്കടത്തുമായി മാറുന്നു എന്നുളളത് കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിച്ച സംഭവമാണ്. ഇതുസംബന്ധിച്ച സത്യാവസ്ഥ പുറത്തുവരണമെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button