Latest NewsKeralaNews

മത്തായിയുടെ മരണത്തില്‍ സംശയം : റീ-പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൂടുതല്‍ മുറിവുകള്‍

പത്തനംതിട്ട: മത്തായിയുടെ മരണത്തില്‍ സംശയം , റീ-പോസ്റ്റ്മോര്‍ട്ടത്തില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത ശേഷം മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതിനു മുമ്ബായി ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ പരിക്കുകളാവാം ഇവയെല്ലാം എന്നാണ് പ്രാഥമിക നിഗമനം. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സബ് കളക്ടര്‍, സി.ബി.ഐ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയത്. ഒന്നരയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് പോസ്റ്റുമോര്‍ട്ടം ആരംഭിച്ചത്.

read also : പ്രധാനമന്ത്രിക്കും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കുമെതിരെ വിദ്വേഷം വമിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ച മധ്യവയസ്കൻ അറസ്റ്റില്‍

മൂന്ന് മണിക്കൂറോളം നീളുന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും. ഇതിനു ശേഷം നാളെ കുടപ്പനക്കുന്ന് പള്ളിയില്‍ മത്തായിയുടെ മൃതശരീരം അടക്കം ചെയ്യും. മത്തായി മരിച്ച് നാല്‍പ്പത് ദിവസം തികയുന്ന ദിവസം ആണ് മൃതദേഹം സംസ്‌കരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button