ന്യൂഡല്‍ഹി: രാജ്യം തലക്ക് രണ്ടരക്കോടി വിലയിട്ട കുറ്റവാളി മാവോയിസ്റ്റ് നേതാവ് ഗണപതി പൊലീസിന് കീഴടങ്ങുമെന്ന് സൂചന . ദാവൂദ് ഇബ്രാഹിമിനേക്കാള്‍ രാജ്യം തലയ്ക്ക് വിലയിട്ട കൊടുംകുറ്റവാളി ഗണപതി എന്ന പേരിലറിയപ്പെടുന്ന മാവോയിസ്റ്റ്് നേതാവ് മുപ്പല ലക്ഷ്മണ റാവുവാണ് കീഴടങ്ങുന്നത്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. 2014 റിപ്പോര്‍ട്ട് പ്രകാരം ഗണപതിയെ ജീവനോടടെയോ അല്ലാതെയോ പിടിച്ചുകൊടുക്കുന്നവര്‍ക്ക് കിട്ടുന്ന പ്രതിഫലം മൊത്തം 2.52 കോടി രൂപയാണ്.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സര്‍ക്കാരുകള്‍ ഒരു കോടി രൂപ വീതവും ആന്ധ്രാപ്രദേശ് 25 ലക്ഷം രൂപയും ജാര്‍ഖണ്ഡ് 12 ലക്ഷം രൂപയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 15 ലക്ഷം രൂപയുമാണ് ഇയാളുടെ തലക്ക് വിലയിട്ടത്്. ഇപ്പോള്‍ വയസ്സ് 75 ആയ ഗണപതി അനാരോഗ്യം മൂലമാണ് കീഴടങ്ങുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അധ്യാപകനായിരുന്ന ഗണപതി സിപിഐ മാവോയിസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയായാണ് 1995ല്‍ ഒരു ഒരു ഡി എസ് പി അടക്കം 25 പൊലീസുകാരെ, ഇവര്‍ സഞ്ചരിച്ച വാന്‍ ബോംബിട്ട തകര്‍ത്ത്് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഗണപതി അറിയപ്പെട്ടുതുടങ്ങിയത്്. 2006ല്‍ ഗണപതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ എറാബോര്‍ മേഖലയില്‍ സാല്‍വാ ജുഡുമിനൊപ്പമുണ്ടായിരുന്ന 35 ആദിവാസികളെ കൊലപ്പെടുത്തിയത്. ഇതേവര്‍ഷം മാവോയിസ്റ്റുകള്‍ ഉപല്‍മേത ക്യാമ്പില്‍ 22 പൊലീസുകാരെ കൊന്നു. 14 നാഗ സൈനികരുണ്ടായിരുന്ന വാന്‍ കത്തിച്ചു. 2008ല്‍ സിഐഎസ്എഫിന്റെ ഹിരോളി മൈന്‍സ് ക്യാമ്പ് ആക്രമിച്ച് എട്ട് സൈനികരെ വധിച്ചു
മറ്റ് തീവ്രവാദി സംഘടനകളുമായും ഗണപതി ബന്ധം പുലര്‍ത്തിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളുമായും ശ്രീലങ്കയിലെ എല്‍ടിടിഇയുമായും ഫിലിപ്പൈന്‍സിലെ തീവ്രവാദ സംഘടനകളുമായും ഇയാള്‍ക്ക് ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Post Your Comments