COVID 19Latest NewsIndiaNews

ആന്ധ്രയില്‍ ഇന്നും 10,000ലധികം കോവിഡ് രോഗികള്‍ ; തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്

വിശാഖപട്ടണം : തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ആന്ധ്രാപ്രദേശില്‍ ഇന്ന് 10,776 പേര്‍ ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,76,506 ആയി. 24 മണിക്കൂറിനിടെ 76 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതോടെ സംസ്ഥാനത്ത് കോവിഡ് മരണം 4,276 ആയി. ഇന്ന് 12,334 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,70,163 ആയി. 1,02,067 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

തമിഴ്‌നാട്ടില്‍ 5,976 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 79 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,51,827 ആയി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 7,687 ആയി. ഇന്ന് 6,334 പേര്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,92,507 ആയി. 51,633 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 116 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,79,486 ആയി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ 6,170 പേര്‍ മരിച്ചു. 2,74,196 പേരാണ് ഇതുവരെ രോഗമുക്തരായത്. 99,101 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button