ശ്രീനഗർ : ഏറ്റുമുട്ടലിൽ ഭീകരനെ സൈന്യം വധിച്ചു. ജമ്മുകാഷ്മീരിൽ ബാരാമുള്ളയിലെ പത്താനിലായിരുന്നു ഏറ്റുമുട്ടൽ. ഒരു സൈനികന് പരിക്കേറ്റു. ഭീകരർ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ ആരംഭിച്ചത്.
പ്രദേശത്തുനിന്നും ആളുകളെ മാറ്റിയ ശേഷമായിരുന്നു ഏറ്റുമുട്ടൽ. പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Leave a Comment