Latest NewsNewsInternational

ഇന്ത്യയില്‍ നിന്ന് ചൈനയ്ക്ക് ഒന്നിനു പുറകെ ഒന്നായി വന്‍ തിരിച്ചടികള്‍…. ഇന്ത്യയുടെ ഡിജിറ്റല്‍ യുദ്ധത്തില്‍ ചൈനയ്ക്ക് നഷ്ടമാകുന്നത് ഒന്നേ കാല്‍ ലക്ഷം കോടി രൂപ

 

ഡല്‍ഹി : ഇന്ത്യയില്‍ നിന്ന് ചൈനയ്ക്ക് ഒന്നിനു പുറകെ തിരിച്ചടികള്‍ നേരിടുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന പബ്ജി മൊബൈല്‍ ഉള്‍പ്പടെയുള്ള 224 ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചതോടെയാണ് ചൈനീസ് കമ്പനികള്‍ വന്‍ തിരിച്ചടി നേരിട്ടത്. ഇന്ത്യന്‍ തിരിച്ചടിയില്‍ ചൈനയ്ക്ക് നഷ്ടമാകുന്നത് 1.5 ലക്ഷം കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഈ ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ ( 1,46,600 കോടി രൂപ) സമ്പാദിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പബ്ജിയുടെ നിരോധനം കൊണ്ടു മാത്രം ചൈനയ്ക്ക് 100 മില്യന്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുക. ഇന്ത്യ നിരോധിച്ച ആപ്പുകളിലൂടെ ചൈനീസ് കമ്പനികള്‍ പ്രതിവര്‍ഷം 200 മില്യന്‍ ഡോളറാണ് ഇന്ത്യയില്‍ നിന്നു മാത്രം ഇതു വരെ സമ്പാദിച്ച് വന്നിരുന്നത്.
രാജ്യങ്ങളില്‍ നിന്നുള്ള വരുമാനക്കണക്കുകള്‍ പബ്ജി വെളിപ്പെടുത്തുന്നില്ലെങ്കിലും ഇന്ത്യക്കാരില്‍ നിന്നു മാത്രം പ്രതിവര്‍ഷം 80 ദശലക്ഷം മുതല്‍ 100 ദശലക്ഷം ഡോളര്‍ വരെ സമ്പാദിച്ചിരുന്നുവെന്നാണ് കണക്കാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button