ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്‍പതിനായിരം കടന്ന് കൊവിഡ് ബാധിതര്‍. 83, 341 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 39,36,747 പേരായി. 24 മണിക്കൂറിനുള്ളില്‍ 1096 പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 68472 ആയി. രോഗ മുക്തി നിരക്ക് 77.15 ശതമാനമായി ഉയർന്നിട്ടുണ്ട്. നിലവില്‍ 30,37,151 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്.
Read also: രാജമല പെട്ടിമുടിയിൽ അപകടത്തിൽപ്പെട്ട പലരും മരിച്ചത് പിറ്റേദിവസം രാവിലെ
നിലവില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികള്‍ ഇന്ത്യയിലാണ്. അതേസമയം കൊവിഡ് രോഗികളിലും മരണത്തിലും ഇന്ത്യ ആഗോളതലത്തില്‍ മൂന്നാമതാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പ്രതിദിന സാമ്പിള്‍ പരിശോധന പതിനൊന്ന് ലക്ഷത്തിൽ കൂടുതലാണ്. ഇന്നലെ 11,69,765 സാമ്പിള്‍ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments