COVID 19Latest NewsIndiaNews

തമിഴ്‌നാട്ടില്‍ ആദ്യമായി കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തർ

ചെന്നൈ: തമിഴ്‌നാട്ടില്‍ ആദ്യമായി കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തർ. 5,892 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 6,110 പേര്‍ രോഗമുക്തി നേടി. ഇതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,45,851 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 3,86,173 ആയി. 92 മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്‌. ആകെ മരണം 7,608 ആയി.

Read also: രാജ്യത്തെ കൊറോണ കേസുകളില്‍ 62 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്

ചെന്നൈയിലാണ് ഇപ്പോഴും കോവിഡ് വ്യാപനം രൂക്ഷമായുള്ളത്. 968 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,38,724 ആയി. 52,070 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button