ന്യൂഡല്‍ഹി : രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും സ്വകാര്യവത്കരണ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞ ആറ് വര്‍ഷമായി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പൊള്ളയായ വാഗ്ദാനമായിരുന്നു അവരുടേതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
രാജ്യത്ത് 3.6 കോടി തൊഴില്‍രഹിതരാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
12 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം അപ്രത്യക്ഷമായിക്കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്ന വാഗ്ദാനവും അപ്രത്യക്ഷമായിക്കഴിഞ്ഞു. സാധാരണക്കാരന്റെ വരുമാനവും രാജ്യത്തിന്റെ പുരോഗതിയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments