തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതികളിലൊരാളായ സജീവിനെ അടൂര്‍ പ്രകാശ് എംപി കണ്ടു വെന്നും ആ ദിവസം എന്നാണെന്ന് വെളിപ്പെടുത്തുമെന്നുമാണ് എ.എ റഹീം അറിയിച്ചിരിക്കുന്നത്.
Read Also : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : പ്രതി ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പക്ഷെ, മരം ചതിച്ചു
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമന്‍ നായര്‍ ഗൂഡാലോചനയില്‍ പങ്കെടുത്തെന്നും റഹീം ആരോപിച്ചു. കേസില്‍ അവസാനം അറസ്റ്റിലായ പ്രതി ഉണ്ണി കോണ്‍ഗ്രസ് ഭാരവാഹിയാണ്. കേസില്‍ പ്രതികളായവരെ പുറത്താക്കാനോ നടപടിയെടുക്കാനോ കോണ്‍ഗ്രസ് തയാറായിട്ടില്ലെന്നും റഹീം കുറ്റപ്പെടുത്തി.
കൊല്ലപ്പെട്ടവര്‍ സ്വയരക്ഷയ്ക്കായി ആയുധങ്ങള്‍ കരുതിയതാകാമെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവനയും ഡിവൈഎഫ്‌ഐ തളളി. കൊല്ലപ്പെട്ടവരുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ വിശദീകരിച്ചു.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായത്. മുഖ്യപ്രതികളില്‍ ഒരാളായ ഉണ്ണിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്നയാളാണ് ഉണ്ണി.
Post Your Comments