തിരുവനന്തപുരം: അടൂര്‍ പ്രകാശ് എംപിക്കെതിരെ വീണ്ടും കേസ്. കോവിഡ് നിയന്ത്രണം ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് എംപിക്കും കണ്ടാലറിയാവുന്ന 63 പേര്‍ക്കും എതിരെയാണ് കേസ്. ശനിയാഴ്ച രാവിലെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സാമൂഹിക അകലം പാലിക്കാതെ നിരവധി പേര് പങ്കെടുത്തു. ഇതിനെ തുടർന്നാണ് പോലീസ് എംപിക്കെതിരെ കേസെടുത്തത്.
കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ മരിച്ച നിലയില്‍
നേരത്തെയും അടൂർ പ്രകാശിനെതിരെ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് നെടുമങ്ങാട് ലോയേഴ്സ് കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്തതിനെ തുടർന്ന് കേസ് എടുത്തിരുന്നു. സംഘടനയുടെ കോര്‍ട്ട് സെന്റര്‍ അഭിഭാഷക ക്ലാര്‍ക്കുമാര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ നല്‍കുന്നതായിരുന്നു ചടങ്ങ്. എംപിക്കും കണ്ടാലറിയാവുന്ന 50 പേര്‍ക്കും എതിരെ പൊലീസ് എപ്പിഡെമിക് പ്രിവന്‍ഷന്‍ ഓര്‍ഡിനന്‍സ് അനുസരിച്ചായിരുന്നു കേസെടുത്തത്.
Post Your Comments