ന്യൂയോർക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 61 ലക്ഷം കടന്നിരിക്കുകയാണ്. 867,294 പേരാണ് ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 18,441,453 പേർ രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യു എസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ.
രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യു എസിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 6,290,737 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 189,964 പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു. 3,547,032 പേർ രോഗമുക്തി നേടി.
ബ്രസീലിൽ ഇതുവരെ 4,001,422 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 123,899 ആയി. 3,210,405 പേർ സുഖം പ്രാപിച്ചു. ഇന്ത്യയിൽ 3,848,968 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67,486 പേർ മരിച്ചു. 2,967,396 പേർ ഇതുവരെ രോഗമുക്തി നേടി.
Post Your Comments