Latest NewsKeralaNews

അന്തംകമ്മി കാപ്സൂള്‍ ന്യായീകരണമല്ലാതെ മറ്റെന്ത് മറുപടിയാണ് ഉള്ളത്: ബിജെപിക്കാരെല്ലം മണ്ടന്മാരാണെന്ന തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബി.ജെ.പിക്കാരെല്ലാം മണ്ടന്മാരാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യൻ ഐടി ആക്ട് പ്രകാരം ഡിജിറ്റൽ സർട്ടിഫിക്കറ്റിന് നിയമപ്രാബല്യം ഉണ്ട്. ഡിജിറ്റൽ ഒപ്പ് എന്ന് പറയുന്നത് പകുതിപേർ ഒപ്പിട്ട കടലാസ് സ്കാൻ ചെയ്ത് മറ്റൊരിടത്ത് അയച്ച് കൊടുത്ത്, അത് പ്രിന്റ് എടുത്തിട്ട് അതിന്മേൽ ഒപ്പിടുന്നതല്ല. അങ്ങനെ ചെയ്യുന്നത് പല തരത്തിലും സുരക്ഷാഭീഷണി എന്ന് മാത്രമല്ല അപകടവും ഉണ്ട്. നിയമപരമായി ചോദ്യചെയ്യപ്പെട്ട് റദ്ദ് ആക്കുകയും ചെയ്യാമെന്നും വാര്യർ പറയുന്നു.

Read also: ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ധനകാര്യ മന്ത്രി തോമസ് ഐസക് പറയുന്നു . .

“ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതിൽ അത്ഭുതപ്പെടാനുമില്ല. സെക്രട്ടേറിയറ്റിലെ പ്രവർത്തന രീതിയോ ഫയൽ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവർക്ക് അറിയില്ല. അതുകൊണ്ടാണല്ലോ 2018ൽ കെ സി ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി, അതുപോലെ വെയ്ക്കാൻ തോക്കുമായി ഇറങ്ങിയത്.

ഞാനൊക്കെ ആലപ്പുഴയിലോ ഓഫീസിനു പുറത്തോ ഒക്കെ ആയിരിക്കുമ്പോഴും ഫയലുകൾ ഇങ്ങനെ തന്നെയാണ് ഒപ്പിട്ടു നൽകുന്നത്. ഇ ഫയലാണെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കും. പേപ്പർ ഫയലാണെങ്കിൽ, സ്കാൻ ചെയ്ത് അയയ്ക്കും, അത് പ്രിന്റൗട്ട് എടുത്ത് ഒപ്പു വെച്ച് സ്കാൻ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസിൽ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴു്വഴക്കം. ഇതൊക്കെ ഞങ്ങളെല്ലാം ചെയ്യുന്നതാണ്.

ഈ കേസിൽ മലയാളം മിഷന്റെ ഒരു ഫയലാണല്ലോ തെളിവായി ഹാജരാക്കിയിരിക്കുന്നത്. ഇത് ഫിസിക്കൽ ഫയലായിരുന്നു. സ്കാൻ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുത. അതും വെച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അപരൻ എന്നൊക്കെ ആരോപിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ചർച്ച ചെയ്യാൻ പോകുന്നവരെ സമ്മതിക്കണം ”
——–

മന്ത്രി സാറേ, നിങ്ങളൊക്കെ ഇങ്ങനെയാണ് സ്ഥിരമായി ചെയ്യുന്നത് എങ്കിൽ അത് ഒന്നാന്തരം നിയമവിരുദ്ധ പ്രവർത്തനമാണ് എന്ന് പറയാതെ വയ്യ.

ഇന്ത്യൻ ഐടി ആക്ട് പ്രകാരം ഡിജിറ്റൽ സർട്ടിഫിക്കറ്റിന് നിയമപ്രാബല്യം ഉണ്ട്. ഡിജിറ്റൽ ഒപ്പ് എന്ന് പറയുന്നത് പകുതിപേർ ഒപ്പിട്ട കടലാസ് സ്കാൻ ചെയ്ത് മറ്റൊരിടത്ത് അയച്ച് കൊടുത്ത്, അത് പ്രിന്റ് എടുത്തിട്ട് അതിന്മേൽ ഒപ്പിടുന്നതല്ല. അങ്ങനെ ചെയ്യുന്നത് പല തരത്തിലും സുരക്ഷാഭീഷണി എന്ന് മാത്രമല്ല അപകടവും ഉണ്ട്. നിയമപരമായി ചോദ്യചെയ്യപ്പെട്ട് റദ്ദ് ആക്കുകയും ചെയ്യാം. ഈ കുറവ് പരിഹരിക്കാനാണ് ഐടി ആക്ട് ഭേദഗതിയിൽ ഡിജിറ്റൽ ഒപ്പ് കൊണ്ട് വന്നതും‌ നിയമപ്രാബല്യം നൽകിയത്. അതായത് ഡിജിറ്റൽ ഒപ്പിന് Certification Agencies കളെ Controller of Certification Agencies (CCA) under the provisions of IT Act, 2000 പ്രകാരം നിയോഗിക്കും അവരാണ് ഇത് സാധ്യമാക്കുന്നത്. അല്ലാതെ ഒപ്പിട്ടത് സ്കാൻ ചെയ്ത് അയച്ച് അത് വീണ്ടും *കളർ പ്രിന്റ്* എടുത്ത് അതിന്മേൽ ഒപ്പിടുന്നത് അല്ല.

അങ്ങനെ കഴിയുമായിരുന്നെങ്കിൽ വില്ലേജ് ഓഫീസർ വരെയുള്ളവർ എന്തിനാണ് ഡിജിറ്റൽ സിഗ്നേച്ചർ ആശ്രയിക്കുന്നത് ?

മുഖ്യമന്ത്രി ആറാം തീയതി 39 ഫയൽ ഒപ്പിട്ടത്രെ . അതിൽ ഫിസിക്കൽ എത്ര എണ്ണം ഉണ്ട് എന്നതാണ് ചോദ്യം ?

ഫിസിക്കൽ ഫയലുകൾ ഇലക്ട്രോണിക് ഫയലാക്കി അയക്കുകയാണ് ചെയ്യുന്നത് എന്നായിരുന്നു നേരത്തെ കെ.സി.ജോസഫിന് കൊടുത്ത മറുപടിയിൽ സർക്കാർ പറഞ്ഞിരുന്നത് . അത് ഇന്ന് തോമസ് ഐസക് പറയുന്നതിന് കടകവിരുദ്ധവുമാണ്. ഞാൻ ഉയർത്തി കാണിച്ച ഫിസിക്കൽ ഫയൽ ഇലക്ട്രോണിക് ഫയൽ ആക്കിയിട്ടേ ഇല്ല. ഇത് നൂറു ശതമാനം വ്യാജ ഒപ്പാണ് .

ബിജെപിക്കാർ പറയുന്നത് വിവരക്കേടാണ് എന്ന അന്തംകമ്മി കാപ്സൂൾ ന്യായീകരണമല്ലാതെ മറ്റെന്ത് മറുപടിയാണ് ഉള്ളത് ?
.
ആപ്പിൾ ഐ പാഡിൽ പേന കൊണ്ട് മുഖ്യൻ ഒപ്പിട്ടോ ?

ഇത്ര വിവരമില്ലാത്ത ആളുകളാണോ മുഖ്യമന്ത്രിയെ ഉപദേശിക്കുന്നത് ?

shortlink

Related Articles

Post Your Comments

Related Articles


Back to top button