തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ. ഒരിക്കലും നൽകാത്ത സേവനങ്ങളുടെ പേരിൽ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി മാസപ്പടി കിട്ടിയെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തി. ഇതോടെ പ്രതിപക്ഷ നേതാവിനെതിരെയും സന്ദീപ് പ്രതികരണവുമായി രംഗത്തെത്തി. ജയലളിതക്കും ലാലു പ്രസാദ് യാദവിനും പിൻഗാമിയാണ് പിണറായി വിജയൻ എന്നും ഉടനെ തന്നെ രാജിവെക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
സന്ദീപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
മുഖ്യമന്ത്രിയുടെ മകൾക്ക് , ഒരിക്കലും നൽകാത്ത സേവനങ്ങളുടെ പേരിൽ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി മാസപ്പടി കിട്ടിയെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നു . മുഖ്യമന്ത്രിയുടെ മകൾ എന്ന നിലക്ക് തന്നെയാണ് ഈ അഴിമതിപ്പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത് . കേരളത്തിൽ ഏതെങ്കിലുമൊരു വിഐപി അഴിമതിക്കേസിൽ കൃത്യമായ മണി ട്രെയിൽ കണ്ടെത്തുന്നത് ഇതാദ്യമാണ് . പണം കൈമാറ്റം ചെയ്യപ്പെട്ടത് തെളിവോടെയാണ് . ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും കരാറുണ്ടാക്കി അഴിമതി നടത്തുന്നത് .
ബംഗളൂരുവിൽ ഒരു പണിയും നടത്താത്ത ഉഡായിപ്പ് കമ്പനി രജിസ്റ്റർ ചെയ്യുന്നു
കേരളത്തിലെ സ്വകാര്യ കമ്പനിക്ക് ചില സേവനങ്ങൾ നൽകാമെന്ന തരികിട കരാർ എഴുതിയുണ്ടാക്കുന്നു
ആ കരാറിന്റെ പേരിൽ സ്വകാര്യ കമ്പനി മുതലാളി മാസപ്പടി കൃത്യമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് നൽകുന്നു
സ്വകാര്യ കമ്പനിയിൽ ഐടി റെയ്ഡ് നടന്നപ്പോൾ കരാറിൽ പറയുന്ന ഒരു സേവനവും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ മൊഴിനൽകുന്നു .
നിയമസഭക്കകത്ത് വിഡിസതീശനുമായി ഒത്തുകളിച്ച് ഇനിയും പിടിച്ചു നിൽക്കാൻ പിണറായി വിജയന് സാധിക്കില്ല . മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ഒരർഹതയും പിണറായിക്കില്ല . രാജി മാത്രമാണ് പോംവഴി .
ജയലളിതക്കും ലാലു പ്രസാദ് യാദവിനും പിൻഗാമിയാണ് പിണറായി വിജയൻ .
Post Your Comments