തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ഗ്രസ് ഓഫീസുകൾ തകർക്കാൻ നിർദേശം നൽകുന്നുവെന്നും, പോലീസിന്റെ സാന്നിധ്യത്തിലാണു കോണ്‍ഗ്രസ് ഓഫീസുകൾ തകർക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കൊലപാതക രാഷ്ട്രീയത്തോടു കോണ്‍ഗ്രസിന് എതിർപ്പാണ്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നുണ്ടായ കൊലപാതകങ്ങളുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള സിപിഎം ശ്രമം ജനങ്ങൾ പുച്ഛിച്ച് തള്ളും. കോണ്‍ഗ്രസ് ഓഫീസുകൾ തകർക്കാൻ എന്തിനാണു മുഖ്യമന്ത്രി നിർദ്ദേശം നൽകുന്നതെന്ന് ചെന്നിത്തല ചോദിച്ചു. കേരളത്തിൽ വ്യാപകമായ രീതിയിൽ ആസൂത്രിതമായി കോണ്‍ഗ്രസ് ഓഫീസുകൾ തകർക്കപ്പെട്ടു. 143 ഓഫീസുകളാണു ഇതുവരെ തകർത്തത്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാമെന്നു കരുതേണ്ടെന്നും . ഒരു ആക്രമണത്തെയും കോണ്‍ഗ്രസ് ന്യായീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ബംഗളുരു മയക്കുമരുന്ന് കേസിലെ ആരോപണങ്ങൾ സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നു ആവശ്യപ്പെടുകയാണ്. ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾക്കു പങ്കുള്ളതിനാൽ കേരള പോലീസ് മൗനം പാലിക്കുന്നു. പി.കെ. ഫിറോസിന്റെ ആരോപണം ഗൗരവതരമാണെന്നും കേരളം മയക്കുമരുന്നു മാഫിയയുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments