ന്യൂഡല്‍ഹി: കോവിഡിന് പുറമെ രാജ്യം നേരിട്ടത് രണ്ട് വലിയ പ്രകൃതി ദുരന്തങ്ങള്‍ … ഇതെല്ലാം ജനങ്ങളെ കൂടുതല്‍ ശക്തരാക്കി : പ്രധാനമന്ത്രി നരേന്ദ്ര മോദി .
കോവിഡ് മൂലം ഇന്ത്യ വലിയ വെല്ലുവിളിയാണ് നേരിടുന്നതെങ്കിലും ജനങ്ങളുടെ അഭിലാഷങ്ങളെ ഒിക്കലും ബാധിച്ചിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്) മൂന്നാമത് വാര്‍ഷിക നേതൃത്വ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി സംസാരിച്ചത്.
കഴിഞ്ഞ മാസങ്ങളില്‍ രാജ്യം കോവിഡിന് പുറമെ വെള്ളപ്പൊക്കം, രണ്ട് ചുഴലിക്കാറ്റുകള്‍, വെട്ടുക്കിളി ആക്രമണങ്ങള്‍ എന്നിവ നേരിട്ടു. എന്നാല്‍ ഇത് ഞങ്ങളുടെ ആളുകളെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്തത് പ്രധാനമന്ത്രി പറഞ്ഞു.
പരിമിതമായ വിഭവങ്ങള്‍ മാത്രമുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളില്‍ ഒന്നാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പിപിഇ കിറ്റ് നിര്‍മാതാക്കളാണ് ഇന്ത്യ. ജനുവരിയിലെ ഒരു കൊറോണ വൈറസ് പരിശോധന ലാബില്‍ നിന്ന് ഇപ്പോള്‍ രാജ്യത്തുടനീളം 1600 ലാബുകള്‍ ഉണ്ട്.
പ്രാദേശികതയെയും ആഗോളതയെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ആത്മനിര്‍ഭര്‍ ഭാരത്. ലോകത്തിന്റെ കരുത്ത് ഇരട്ടിപ്പിക്കുന്നതിനായി ഇന്ത്യയുടെ ശക്തി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതുറപ്പാക്കുന്നു പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments