തിരുവനന്തപുരം: വിദേശത്തായിരിക്കെ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതെങ്ങനെയെന്ന് പ്രധാനമന്ത്രിയോട് ചോദിക്കണമെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ. ബിജെപിയുടെ ആരോപണത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി വിദേശത്തായിരിക്കെ എങ്ങനെയാണ് ഫയല്‍ ഒപ്പിടുന്നതെന്ന് അന്വേഷിക്കണം. പൊട്ടത്തരത്തിന് മറുപടിയില്ലെന്നും എം.വി.ജയരാജന്‍ പറയുകയുണ്ടായി.
Read also: രാജ്യത്തെ കൊറോണ കേസുകളില്‍ കൂടുതലും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്
മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന 2018 സെപ്റ്റംബര്‍ 9ന് വ്യാജ ഒപ്പിട്ടെന്ന് ബിജെപി സംസ്ഥാനവക്താവ് സന്ദീപ് വാര്യർ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ഒപ്പിട്ട ഫയലിന്റെ പകര്‍പ്പും പുറത്തുവിട്ടിരുന്നു. പിണറായി വിജയന്‍ മയോക്ളിനിക്കിലെ ചികില്‍സയ്ക്ക് പോയത് സെപ്റ്റംബര്‍ രണ്ടിനാണ്. ഭരണഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രിയുടെ ഒാഫീസിലെത്തിയത് മൂന്നിനാണ്.
Post Your Comments