തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടും മരണ നിരക്ക് കുറയ്ക്കാനായത് ആസൂത്രിതമായ പ്രവര്‍ത്തനം കൊണ്ടാണെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. രോഗികളുടെ നിരക്കില്‍ വന്‍വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും പ്രതീക്ഷിച്ച രീതിയിൽ വന്നിട്ടില്ലെന്നുളളത് ആശ്വാസകരമാണ്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് മുന്നില്‍ കണ്ട് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിവരുന്നത്. കോവിഡ് പ്രതിരോധത്തിന് നേരത്തെ 27 മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകള്‍ അനുവദിച്ചതിന് പുറകേയാണ് പുതിയ 14 മെഡിക്കല്‍ യൂണിറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. ഓരോ ജില്ലയ്ക്ക് ഓരോന്ന് എന്ന കണക്കിലാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി പറയുന്നു.
ജീവിത ശൈലീ രോഗികള്‍ ഏറ്റവും കൂടുതലുള്ള കേരളത്തില്‍ കൊവിഡിനെ സംബന്ധിച്ച് മരണ നിരക്ക് വര്‍ദ്ധിക്കാനുള്ള സാഹചര്യവുമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയുമെല്ലാം കൂട്ടായ പരിശ്രമം കൊണ്ട് മരണ നിരക്ക് കുറയ്ക്കാന്‍ സാധിച്ചു. മരണനിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചുവെങ്കിലും ജാഗ്രത കൈവിടരുതെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
Post Your Comments