ചെന്നൈ: സുരേഷ് റെയ്ന ഐപിഎല്ലില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെ സീനിയര്‍ താരമായ ഹര്ഭജന് സിംഗും കളിക്കില്ലെന്ന് സൂചന. ചെന്നൈയില്‍ നിന്ന് ദുബായിലേക്ക് ടീമിനൊപ്പം ഹർഭജൻ സിംഗ് പോയിരുന്നില്ല. എന്നാല്‍ എപ്പോള്‍ ടീമിനൊപ്പം ചേരാനാകുമെന്ന കാര്യത്തില്‍ ഹര്ഭജന് ഇതുവരെ ടീം മാനേജ്മെന്റുമായി ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നാണ് സൂചന.
Read also: 68,000 വിദേശികളെ പിരിച്ചുവിടാന്‍ നടപടികൾ ആരംഭിച്ച് കുവൈറ്റ്
ചെന്നൈ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് ഉള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സുരേഷ് റെയ്ന ടീം ക്യാംപ് വിട്ട് ഇന്ത്യയിലെത്തിയിരുന്നു. ടീം ക്യാംപ് വിട്ട റെയ്നയുടെ നടപടിയില്‍ ടീം ഉടമയായ എന്‍ ശ്രീനിവാസന് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ കുടുംബാംഗങ്ങളുടെ കൊലപാതകത്തെത്തുടര്‍ന്നാണ് ടീം ക്യാംപ് വിട്ട് തിരിച്ചെത്തേണ്ടിവന്നതെന്നും ഈ സീസണില്‍ ഇനിയും ടീമിനൊപ്പം ചേരാനാകുമെന്നും റെയ്ന ഇക്കാര്യത്തിൽ മറുപടി നൽകിയിരുന്നു.
Post Your Comments