
ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ കേസുകളില്‍ 62 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്. തമിഴ്നാട്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകളും ഉള്ളത്. ആന്ധ്രാപ്രദേശ്, ഡല്‍ഹി, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ആകെ കൊറോണ വൈറസ് മരണത്തില്‍ 70 ശതമാനവുമെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന് അറിയിച്ചു.
അതേസമയം ഇന്ത്യയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം ഇന്ന് 38 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83,833 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,043 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 67,000 ആയി. നിലവില്‍ 8,15,538 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 29,70,493 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിക്കുന്നവരില്‍ 54 ശതമാനം പേരും 18 വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ളവരെയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Post Your Comments