തൃശ്ശൂര്‍ • അനിൽ അക്കര സാത്താന്റെ സന്തതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ. സ്വന്തം മുഖം കണ്ണാടിയിൽ നോക്കണമെന്ന് ബേബി ജോണിന് മറുപടി നല്കി അനില്‍ അക്കര. വടക്കാഞ്ചേരി ഫ്ളാറ്റ് വിവാദത്തിൽ സി.പി.എം നടത്തിയ സത്യഗ്രഹത്തിലാണ് ബേബി ജോണ്‍ അനില്‍ അക്കരെയ്ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണം മുടക്കുന്നത് സ്ഥലം എം.എൽ.എയായ അനിൽ അക്കരയാണെന്ന് സി.പി.എം ആരോപിച്ചു. ഇക്കാര്യം വിശദീകരിക്കാനാണ് സി.പി.എം സത്യഗ്രഹം സംഘടിപ്പിച്ചത്.
സ്വപ്നയ്ക്ക് ഒരു കോടി കിട്ടിയെങ്കിൽ തനിക്കും കിട്ടണ്ടേയെന്നാണ് എം. എൽ.എയുടെ ചിന്തയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബേബി ജോൺ പറഞ്ഞു. പദ്ധതിയിൽ നിന്ന് കമ്മീഷൻ ലഭിക്കാത്തതാണ് അനിൽ അക്കരയെ പ്രകോപിപ്പിച്ചതെന്നും ബേബി ജോൺ കുറ്റപ്പെടുത്തി.
അതേസമയം, തന്റെ മുഖം ക്രിസ്തുവിന്റെതാണോ സാത്താൻ്റെതാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് അനിൽ അക്കര പറഞ്ഞു.
Post Your Comments