ലക്നൗ : പിറന്നാൾ ദിനത്തിൽ തന്നെ സ്വന്തം ജീവിതം അവസാനിപ്പിച്ച് യുവതി. ജീവിതം അവസാനി കേക്ക് മുറിക്കുന്നതിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.
ജയ്പീസ് കോസ്മോസ് സൊസൈറ്റി സെക്ടർ 134 ല്‍ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു യുവതി. പിറന്നാളിനോടനുബന്ധിച്ചാണ് അതേ മേഖലയിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തിയത്. മാതാപിതാക്കളും സഹോദരിയുടെ ഭർത്താവിന്‍റെ കുടുംബവും അടുത്ത ചില ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു. ആഘോഷങ്ങൾക്കിടെ കേക്ക് മുറിക്കുന്നതിനെ ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായി എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിന് പിന്നാലെ യുവതി വീടിന്‍റെ
ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. തത്ക്ഷണം മരണം സംഭവിക്കുകയും ചെയ്തു.
അതേസമയം വീട്ടുകാർ പറയുന്ന കാരണം തന്നെയാണോ തർക്കത്തിലേക്ക് നയിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും പ്രാഥമികമായ വിവരങ്ങൾ അനുസരിച്ച് കേക്ക് മുറിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments