ചെന്നൈ: ബി.ജെ.പിയില്‍ ചേരാന്‍ ശ്രമിച്ച ഗുണ്ടാ നേതാവ് പോലീസിനെ കണ്ട് ഓടിരക്ഷപെട്ടു. തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് റെഡ് ഹില്‍സ് സൂര്യയാണ് ഓടിരക്ഷപെട്ടത്. ബി.ജെ.പിയില്‍ നിരവധിപേർ ചേരുന്നതിന്റെ ഭാഗമായി വണ്ടല്ലൂരില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ഇയാളും പങ്കെടുത്തിരുന്നു. ഇവിടെ വച്ചാണ് പോലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപെട്ടത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റെ എല്‍. മുരുഗന് അടക്കമുളളവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇയാൾ ആൾമാറാട്ടം ചെയ്തു ബി.ജെ.പിയുടെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചെങ്കല്‍പ്പേട്ട് പോലീസിന്റെ പ്രത്യേക സംഘം സ്ഥലത്ത് എത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ ഇയാള്‍ കാറില്‍ കയറി രക്ഷപെട്ടു.
ആയുധങ്ങളുമായി സ്ഥലത്തുണ്ടായിരുന്ന ആറ് പേരെ അറസ്റ്റ് ചെയ്തു. ഗുണ്ടാനേതാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധിച്ചു. ആറ് ഗുണ്ടാ നേതാക്കള്‍ക്കൊപ്പം അറസ്റ്റ് ചെയ്ത ബി.ജെ.പി പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി രാഘവന്റെ നേതൃത്വത്തിലാണ് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്.
Post Your Comments