Latest NewsNewsInternational

കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ രാജ്യത്ത് മരണങ്ങൾ വർധിക്കുമെന്ന് പഠനം

വാഷിംഗ്‌ടൺ : കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കുകയാണെങ്കിൽ ഡിസംബർ ഒന്നോട് കൂടി ഇന്ത്യയിൽ സംഭവിക്കാനിടയുള്ള രണ്ട് ലക്ഷത്തോളം കോവിഡ് മരണങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് പഠനം. അമേരിക്കയിലെ വാഷിംഗ്‌ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യൂവേഷനാണ് ഈ പഠനഫലം പുറത്തുവിട്ടത്.

കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കുന്നതിലൂടെ ഇന്ത്യയിലെ രോഗവ്യാപന തോത് ഇനിയും കുറയ്ക്കാൻ കഴിയുമെന്നും ഇവർ പറയുന്നു. ഇതിനായി പൊതുജനാരോഗ്യ സ്ഥാപനങ്ങൾ നിഷ്കർഷിക്കുന്ന കോവിഡ് പ്രതിരോധ മാർഗങ്ങളായ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, തുടങ്ങിയ മാർഗനിർദേശങ്ങൾ ഇന്ത്യയിലെ ജനങ്ങൾ നിർബന്ധമായും പിന്തുടരണമെന്നും പഠനം പറയുന്നുണ്ട്.

ഇന്ത്യയിൽ രോഗവ്യാപനം ഒരിക്കലും അവസാനിക്കാറായിട്ടില്ലെന്നും രാജ്യത്തെ ജനസംഖ്യയുടെ ഒരു വലിയ ശതമാനം ആളുകളിൽ രോഗം പടർന്നുപിടിക്കാൻ സാദ്ധ്യതയുണ്ടെന്നും ഐ.എച്ച്.എം.ഇ ഡയറക്ടറായ ക്രിസ്റ്റഫർ മുറേ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button