ന്യൂ ഡൽഹി : ഫേസ്ബുക്കിനെതിരെ അതൃപ്തിയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ സാമൂഹിക അന്തരീക്ഷം തകർക്കാൻ ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഫേസ്ബുക്ക് ഇന്ത്യയു ടെ ചില ഉദ്യോഗസ്ഥർ . പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാൻ ശ്രമിക്കുന്നുണ്ട്. രണ്ട് തരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഫേസ്ബുക്കിലുള്ളത്. അവരുടെ രാഷ്ട്രീയ നിലപാടുകൾ ഇത്തരം പ്രശ്നങ്ങൾ ആളിക്കത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് കത്തയച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് ബിജെപിയെ സഹായിക്കുന്നുവെന്ന വിവാദങ്ങൾ നിലനിൽക്കെയാണ് കേന്ദ്ര സർക്കാർ ഫേസ്ബുക്കിനെതിരേ രംഗത്തെത്തിയത്.
Post Your Comments