KeralaLatest NewsNews

സംസ്ഥാനത്ത് മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു : വരാനിക്കുന്നത് എന്തിന്റേയോ ദുസൂചന

പനമരം : സംസ്ഥാനത്ത് മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു, വരാനിക്കുന്നത് എന്തിന്റേയോ ദുസൂചന. മഴ മാറി 10 ദിവസം കഴിയും മുന്‍പേ വയനാട് ജില്ലയില്‍ ഇക്കുറിയും മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മുന്‍ വര്‍ഷങ്ങളില്‍ മഴ മാറി ആഴ്ചകള്‍ക്ക് ശേഷമാണു മണ്ണിര ചത്തിരുന്നത് എങ്കില്‍ ഇക്കുറി മഴ പൂര്‍ണമായും മാറും മുന്‍പേ കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായി തന്നെ മണ്ണിരകള്‍ ചത്തു തുടങ്ങി. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മണ്ണിരകള്‍ കൂട്ടത്തോടെ പിടഞ്ഞ് ചാകുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. ജില്ലയില്‍ നടവയല്‍, കായക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണു കഴിഞ്ഞ 4 ദിവസമായി മണ്ണിര കൂട്ടത്തോടെ ചത്തൊടുങ്ങുന്നതു കര്‍ഷകരുടെ ശ്രദ്ധയില്‍പെട്ടത്.

Read Also : രാജ്യസുരക്ഷയ്ക്ക് വേണ്ടി കടുത്ത തീരുമാനങ്ങള്‍ എടുത്ത രാഷ്ട്രപതി : അജ്മല്‍ കസബ്, അഫ്‌സല്‍ ഗുരു, യാക്കൂബ് മേമനും തൂക്കുകയര്‍ നല്‍കിയ രാഷ്ട്രപതി

കനത്ത മഴ മാറി നാലാം ദിവസം തന്നെ ഒന്നും രണ്ടുമായി മണ്ണിരകള്‍ ചത്തു തുടങ്ങി. ദിവസം കഴിയുന്തോറും ചാകുന്ന മണ്ണിരകളുടെ എണ്ണം പെരുകുകയാണ്. നീളം കൂടി ആരോഗ്യമുള്ള മണ്ണിരകളാണ് ചാകുന്നതില്‍ കൂടുതലും. റോഡുകളിലും വീട്ടുമുറ്റത്തുമാണു മണ്ണിര കൂട്ടത്തോടെ ചത്തുവീഴുന്നത്. മണ്ണിര ചാകുന്നതിനു കാരണം മണ്ണിലെ ഊഷ്മാവിന്റെ വ്യതിയാനം മൂലമാണെന്നു പറയപ്പെടുന്നു.

മണ്ണിര ചത്തൊടുങ്ങുന്നത് കൊടുംവരള്‍ച്ചയുടെ സൂചനയാണെന്നു കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മണ്ണിര ചത്തൊടുങ്ങിയ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച മണ്ണ്, ജൈവഘടകങ്ങളാലും പോഷകഗുണങ്ങളാലും സമ്പുഷ്ടമാണെന്നു പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അമ്ലഗുണത്തിന്റെ അളവും ആരോഗ്യമുള്ള മണ്ണിന്റേതു തന്നെ. ഇതോടെ ചൂടു തന്നെയാണ് മണ്ണിരകളെ കൊന്നതെന്ന നിഗമനത്തില്‍ കൃഷി ശാസ്ത്രജ്ഞരും എത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button