CinemaLatest NewsNewsIndiaEntertainment

ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള പതിനഞ്ചോളം നടന്മാരുടെ വിവരങ്ങളും വിഡിയോയും ചിത്രങ്ങളും പൊലീസിന് കൈമാറിയെന്ന് സംവിധായകന്‍

ബെംഗളൂരു: ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള കന്നഡ സിനിമാ ലോകത്തെ പതിനഞ്ചോളം നടന്മാരുടെ വിവരങ്ങള്‍ പൊലീസിനു കൈമാറിയെന്ന് സിനിമാ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ഇന്ദ്രജിത് ലങ്കേഷ്. സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ പോലീസിന് മുമ്പാകെ ഒരു ദിവസം കഴിഞ്ഞാണ് അദ്ദേഹം ഇക്കരാ്യം പൊലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം അഞ്ചു മണിക്കൂറോളം ഇന്ദ്രജിത്തിനെ ചോദ്യം ചെയ്തു.

ചില നടന്മാരുടെ വിഡിയോയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ഒരു നടി ലഹരിമരുന്ന് ഉപയോഗിച്ചശേഷം പാര്‍ട്ടിയില്‍ അപമര്യാദയായി പെരുമാറുന്നതിന്റെ വിഡിയോയും നല്‍കിയിട്ടുണ്ട്. ചില നടിമാര്‍ ഹണിട്രാപ്പും വേശ്യാവൃത്തിയും നടത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇദ്ദേഹം കൈമാറിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

മയക്കുമരുന്ന് കച്ചവടത്തില്‍ ഏര്‍പ്പെടുന്നതായി എനിക്കറിയാവുന്ന 15 ഓളം പേരുടെ പേരുകള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ ആ പേരുകള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ലങ്കേഷ് പിടിഐയോട് പറഞ്ഞു. സിനിമാ പ്രവര്‍ത്തകരും ലഹരിമരുന്നു ഡീലര്‍മാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം അദ്ദേഹത്തില്‍ നിന്നും ചോദിച്ചറിഞ്ഞത്. എല്ലാം വിഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്

‘കന്നഡ സിനിമാ മേഖലയില്‍’ സംഘടിപ്പിച്ച ചില പാര്‍ട്ടികള്‍ മയക്കുമരുന്ന് മാഫിയകളാണ് ആതിഥേയത്വം വഹിച്ചതെന്ന് സംശയിക്കുന്നതായി ലങ്കേഷ് പറഞ്ഞു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ സീരിയല്‍ നടി ഡി.അനിഖയും കൂട്ടാളികളായ എം.അനൂപ്, ആര്‍.രവീന്ദ്രന്‍ എന്നിവരുമാണ് കഴിഞ്ഞദിവസം നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) വലയിലായത്. ഇതേ തുടര്‍ന്നാണ് സംവിധായകന്‍ പ്രസ്താവന നടത്തിയത്. കര്‍ണാടകയിലെ ചില പ്രമുഖ സംഗീതജ്ഞരും അഭിനേതാക്കളും മയക്ക് മരുന്നിന് അടിമകളാണെന്നും പറഞ്ഞു.

കന്നഡ നടന്മാരുടെ ലഹരിമരുന്നു ബന്ധത്തെക്കുറിച്ചു പൊലീസിന് അറിവുണ്ടെങ്കിലും താന്‍ നല്‍കിയ വിവരങ്ങള്‍ കേട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടിയെന്നും തെളിവുകള്‍ സഹിതമാണ് 15 നടന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ച് മുഴുവന്‍ കാര്യങ്ങളും പുറത്തുവിടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

‘സെലിബ്രിറ്റികളുണ്ട്, അവര്‍ പുകവലി ആരംഭിച്ച് പിന്നീട് കൊക്കെയ്ന്‍ ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്, അവര്‍ ഇന്നത്തെ യുവാക്കളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. ഈ ആളുകള്‍ കരുതുന്നത് ഇത് രസകരമാണെന്നാണ് ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ലങ്കേഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നു ജോയിന്റ കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. കന്നഡ ചലച്ചിത്രമേഖലയിലെ ഒരു വിഭാഗം ആളുകള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നില്‍ മുംബൈ അധോലോകത്തിന്റെ സാധ്യത അന്വേഷണ വിഭാഗം തള്ളിക്കളഞ്ഞില്ല.

shortlink

Post Your Comments


Back to top button