Latest NewsKeralaNews

ചലച്ചിത്ര മേഖലയിലെ ലഹരി ഉപയോഗം തടയാൻ താരസംഘടനായ അമ്മ ശ്രമം നടത്തിയെങ്കിലും പരാജയമാണുണ്ടായതെന്ന് ഇടവേള ബാബു

കൊച്ചി: ചലച്ചിത്ര മേഖലയിലെ ലഹരി ഉപയോഗം തടയാൻ താരസംഘടനായ അമ്മ ശ്രമം നടത്തിയെങ്കിലും പരാജയമാണുണ്ടായതെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. ചലച്ചിത്ര മേഖലയിൽ ന്യൂ ജനറേഷൻ താരങ്ങൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത് നിയന്ത്രിക്കാൻ താര സംഘടന നിയമാവലി ഭേദഗതി ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ജനറൽ ബോഡിയിൽ ഒരു വിഭാഗത്തിന്റെ എതിർപ്പുണ്ടായതോടെ ഈ നീക്കം പരാജയപ്പെട്ടുവെന്നും ഇടവേള ബാബു വ്യക്തമാക്കി. സെറ്റുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനെ ഇടവേള ബാബു സ്വാഗതം ചെയ്യുകയും ചെയ്തു.

അതിനിടെ സിനിമാ മേഖലയിൽ പിടിമുറുക്കാൻ സർക്കാർ നീക്കം തുടങ്ങി. സിനിമാ നിർമാണത്തിലടക്കം സർക്കാർ അനുമതി നേടണമെന്ന തരത്തിൽ ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനിച്ചു. സിനിമ സെറ്റുകളിൽ പൊലീസ് പരിശോധന ശക്തമാക്കുമെന്ന് നിയമന്ത്രി എ. കെ ബാലൻ വ്യക്തമാക്കി.

ALSO READ: മലയാള സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തെ പരിഹസിച്ച് നടന്‍ ഷെയ്ന്‍ നിഗം : തന്റെ കൈയും കാലും കെട്ടിയിടുമോ ? നിര്‍മാതാക്കള്‍ക്കെതിരെ തുറന്നടിച്ചും തനിക്കുണ്ടായ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞും താരം

അതേസമയം, സിനിമയിലെ ലഹരി ഉപയോഗം ഒറ്റപ്പെട്ട സംഭവമാണെന്നും പൊലീസ് പരിശോധന അനുവദിക്കാൻ കഴിയില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button