Latest NewsKeralaNattuvarthaNews

ട്രാഫിക് സിഗ്നലില്‍ നൃത്തം: ലഹരി ഉപയോഗത്തിനെതിരെ ഹ്രസ്വചിത്രമെടുത്ത ആള്‍ ലഹരിമരുന്നുമായി പിടിയിൽ

അടുത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ മോഡലായ യുവതിയും ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു

തൃശൂർ: ലഹരി ഉപയോഗത്തിനെതിരെ ഹ്രസ്വചിത്രമെടുത്ത ആള്‍ ലഹരിമരുന്നുമായി അറസ്റ്റിൽ. ലഹരിമരുന്ന് ഉപയോഗിച്ചതിന് ശേഷം ട്രാഫിക് സിഗ്നലിന്‍റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്ത ടെലിഫിലിം സംവിധായകനായ എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജ് (34) ആണ് പിടിയിലായത്. ഇയാളുടെ കൈവശം രണ്ടു ഗ്രാം മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ എന്ന ലഹരി മരുന്നും പോലീസ് കണ്ടെത്തി.

ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷും സംഘവും ഒരു കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ രണ്ടരയോടെ കൊച്ചിയില്‍ എത്തി മടങ്ങുന്നതിനിടെയാണ് ചിറങ്ങര ജംക്‌ഷനില്‍ ട്രാഫിക് സിഗ്നലിന്‍റെ തൂണില്‍ പിടിച്ച് വിഷ്ണുരാജ് നൃത്തം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത്. അടുത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ മോഡലായ യുവതിയും ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. ലഹരിയ്ക്കെതിരെ രണ്ടു ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വിഷ്ണുരാജ് ലഹരി മരുന്ന് ഉപയോഗിച്ചതിന് ശേഷമായിരുന്നു മായിരുന്നു സിഗ്നല്‍ തൂണിൽ നൃത്തം ചെയ്തത്.

ലഹരിമരുന്ന് കണ്ടെടുത്തതോടെ വിഷ്ണുരാജിനെ കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ഇവർ യാത്ര ചെയ്ത മഹാരാഷ്ട്ര രെജിസ്ട്രേഷനിൽ ഉള്ള കാർ പോലീസ് പിടിച്ചെടുത്തു. ദമ്പതികള്‍ക്ക് ലഹരി ഉപയോഗത്തില്‍ പങ്കില്ലാത്തതിനാല്‍ വിട്ടയച്ചു എന്നും പിടിച്ചെടുത്ത ലഹരിമരുന്നിന്‍റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button