ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തിന് യൂ ട്യൂബില്‍ ലഭിച്ച ഡിസ് ലൈക്കുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണെന്ന് ബിജെപി. വീഡിയോക്ക് ഡിസ് ലൈക്ക് ലഭിച്ചത് കോണ്‍ഗ്രസ് ആഘോഷിക്കുകയാണ്. എന്നാല്‍, യൂ ട്യൂബ് ഡാറ്റ പ്രകാരം ഇന്ത്യയില്‍ നിന്ന് രണ്ട് ശതമാനം മാത്രമാണ് ഡിസ് ലൈക്ക് ലഭിച്ചതെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ വ്യക്തമാക്കി.
Read also: കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
ജെഇഇ, നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ നിരവധി ട്വീറ്റുകള്‍ വിദേശത്ത് നിന്ന് വന്നിരുന്നു. തുര്‍ക്കിയില്‍ നിന്നുള്ള ട്വീറ്റുകളും അമിത് മാളവ്യ ട്വീറ്റ് ചെയ്തു. 98 ശതമാനം ഡിസ് ലൈക്കുകളും ഇന്ത്യക്ക് പുറത്ത്‌നിന്നാണ് വന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രിയപ്പെട്ട തുര്‍ക്കിയില്‍ നിന്നാണ് ഡിസ് ലൈക്കുകള്‍ വരുന്നത്. എന്താണ് രാഹുല്‍ ഗാന്ധിക്ക് തുര്‍ക്കിയോട് ഇത്ര അടുപ്പമെന്നും അദ്ദേഹം ചോദിച്ചു. വീഡിയോ അപ്ലോഡ് ചെയ്ത് 19 മണിക്കൂര്‍ പിന്നീടുമ്പോള്‍ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന ഡിസ് ലൈക്കുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.
Post Your Comments