Latest NewsKeralaIndia

ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്ത് : സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ സെക്രട്ടറിയേറ്റിൽ

ഈ സാഹചര്യത്തിലാണ് ആവശ്യമുള്ള ദൃശ്യങ്ങള്‍ നേരിട്ടെത്തി പരിശോധിക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്.

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഇന്ന് എന്‍.ഐ.എ സെക്രട്ടറിയേറ്റിലെത്തും.കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നുമുതല്‍ ഈ വര്‍ഷം ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നു.

പക്ഷേ, ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നതില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് പൊതുഭരണ വകുപ്പ് പ്രതികരിച്ചതോടെ, ആവശ്യമുള്ള ദൃശ്യങ്ങള്‍ നേരിട്ടെത്തി പരിശോധിക്കാനാണ് ദേശീയ അന്വേഷണ ഏജന്‍സി വരുന്നത്.നേരിട്ട് പരിശോധനയ്ക്ക് വരുന്ന കാര്യം അന്വേഷണ സംഘം പൊതുഭരണ വകുപ്പ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. പ്രതികളുടെ സെക്രട്ടേറിയറ്റിലെ ബന്ധങ്ങള്‍ക്ക് തെളിവ് കണ്ടെത്തുകയാണ് ലക്ഷ്യം.

രണ്ട് അനക്സുകളിലും ഗേറ്റുകളിലുമായുള്ള83 കാമറകളിലെ ഒരുവര്‍ഷത്തെ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പകര്‍ത്താന്‍ 400 ടി.ബി ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക് വേണമെന്നായിരുന്നു പൊതുഭരണ വകുപ്പ് വ്യക്തമാക്കിയിരുന്നത്. ഇതിനായി വിദേശത്തു നിന്ന് ഹാര്‍ഡ് ഡിസ്ക് വരുത്തേണ്ടിവരുമെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമുള്ള ദൃശ്യങ്ങള്‍ നേരിട്ടെത്തി പരിശോധിക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്.

കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസുകളില്‍ പതിവായി എത്തിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button